---
title: "തലശേരിയിൽ സബ്ബ് ജയിലിനടുത്ത് വച്ച് കിച്ചൻ കരാറുകാരനെ മർദ്ദിക്കുന്നത് തടയാനെത്തിയ എസ്.ഐയെ തല്ലി ; ചമ്പാട് സ്വദേശി അറസ്റ്റിൽ"
english_title: "In Thalassery, the SI who came to stop the beating of the kitchen contractor was beaten up near the Sub Jail; Champat resident arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151583/In Thalassery, the SI who came to stop the beating of the kitchen contractor"
published_at: "2023-10-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65201be1df7f0_download_(1).jpeg"
keywords: []
---

# തലശേരിയിൽ സബ്ബ് ജയിലിനടുത്ത് വച്ച് കിച്ചൻ കരാറുകാരനെ മർദ്ദിക്കുന്നത് തടയാനെത്തിയ എസ്.ഐയെ തല്ലി ; ചമ്പാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** തലശേരിയിൽ സബ്ബ് ജയിലിനടുത്ത് വച്ച് കിച്ചൻ കരാറുകാരനെ മർദ്ദിക്കുന്നത് തടയാനെത്തിയ എസ്.ഐയെ തല്ലി ; ചമ്പാട് സ്വദേശി അറസ്റ്റിൽ

## Article Content

തലശേരിയിൽ സബ്ബ് ജയിലിനടുത്ത് വച്ച് കിച്ചൻ കരാറുകാരനെ മർദ്ദിക്കുന്നത് തടയാനെത്തിയ എസ്.ഐയെ തല്ലി ; ചമ്പാട് സ്വദേശി അറസ്റ്റിൽ

തലശ്ശേരിയിലെ സ്പെഷ്യൽ സബ് ജയിലിന്റെ പുറത്ത് അതിക്രമം നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച്, ഔദ്യോദിക കൃത്യ നിർവ്വഹണം തടസ്ഥപ്പെടുത്തി യ പ്രതി അറസ്റ്റിൽ.

വൈകീട്ടാണ് സംഭവം. സബ്ബ് ജയിലിന്റെ കവാടത്തിന് പുറത്ത് വെച്ച് അറസ്റ്റിലായ പ്രതി ചമ്പാട് അരയാക്കൂൽ സ്വദേശി ജമ്മിന്റവിട ബിജു (44) മറ്റൊരാളെ അക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയതായിരുന്നു തലശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ ജയകൃഷ്ണനും സംഘവും.

പ്രതി ജിമ്മി എന്ന ബിജുവിനെ പിടിച്ച് മാറ്റുന്നതിനിടയിൽ എസ്ഐ ജയകൃഷ്ണനെ താൻ കൊലക്കേസ് പ്രതിയാണെന്നും, നിന്നെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചും, മുഖത്ത് കുത്തിയും ദേഹോപദ്രവം എൽപിച്ചെന്നാണ് എസ്ഐയുടെ പരാതി.

ജയിലിലെ കിച്ചൻ കരാറുകാരനായ പ്രസാദ് എന്നയാളെയാണ് പ്രതി ബിജു അക്രമിച്ചത്. ബിജു ബിജെപി പ്രവർത്തകരായ പാനൂരിലെ വിനയൻ, കുന്നോത്ത് പറമ്പിലെ യേശു എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

പാനൂരിൽ നിന്നും കഴിഞ്ഞ ദിവസം ചെണ്ടയാട് സ്വദേശിയായ യുവാവിനെ അക്രമിച്ച് പണം കവർന്ന കേസിൽ പ്രതിയായ ബിജു കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151583/In Thalassery, the SI who came to stop the beating of the kitchen contractor)